(കുറുക്കന് കുമാരന് ബാര്‍ബര്‍ഷോപ്പില്‍ നിന്നും മൊഴിഞ്ഞത്)
ഇസ്ലാം തീവ്രവാദം വര്‍ദ്ധിക്കും. ഓരോ പാര്‍ട്ടിയിലുമുള്ള ഹിന്ദുക്കള്‍ ഹിന്ദുത്വത്തിലേക്കു മാറും. കേരളം നിരന്തരമായി വര്‍ഗീയ സംഘര്‍ഷങ്ങള്‍ നടക്കുന്ന ഒരു യുദ്ധഭൂമിയാകും.


കണ്ടമാത്രയില്‍തന്നെ ഹൃദയം നൊന്തു. പ്രണയം. കുഞ്ഞുനാള് മുതല്‍ ഞാന്‍ വരച്ചുകൊണ്ടിരുന്നത് ഇവളുടെ ചിത്രമായിരുന്നു. കാലങ്ങളായി ഈ രൂപം തേടി അലയുകയായിരുന്നു ഞാന്‍ . ഒരു മുയല്‍കുഞ്ഞുപോലുള്ള പെണ്‍കുട്ടി. പക്ഷെ വന്യമായ ഏതോ കരുത്ത് അവളുടെ സിരകളിലുണ്ട്. ആദ്യം കണ്ടപ്പോള്‍ ഒന്നും പറയാന്‍ കഴിഞ്ഞില്ല. ഒരുപാട് ഗസലുകളുടെ മടിയിലിരുന്ന് ഒരു 400 പേജ് നോട്ടുനിറയെ അവളെ വരച്ചു. ഒരു നാടക റിഹേഴ്സല്‍ മുറിയില്‍ പാതിരാത്രി പുസ്തകം കൈമാറി. പ്രണയത്തിന്റെ നോവും കിനാവും കൊണ്ട് ഉന്മാദം പൂണ്ട് മദ്യശാലകളിലൂടെ നടന്നു. ഒടുവില്‍ ഉടയാടകളില്ലാതെ പരസ്പരം പുതപ്പുകളായി കിടന്നു വിതുമ്പി. ആ ദിവസം രാവിലെ അവളുടെ എഴുത്തുമുറിയിലിരുന്ന് ഞാനെഴുതി: "പ്രിയപ്പെട്ടവളേ നിന്റെ തീരത്തേക്ക് ഇനിയും മുക്കുവന്മാര് വരാം. പക്ഷെ അങ്ങേയറ്റം പുരാതനമായ ഒരു നൗകയില്‍ പ്രാക്തനനായ ഒരു മുക്കുവന് നിന്റെ തീരത്തെത്തിയ വിവരം അവരോടു പറയണം."
വിജയന്മാഷ് കണ്ട ഉടനെതന്നെ അയാളുടെ കല്യാണം ഉറപ്പിച്ചകാര്യം പറഞ്ഞു. കുട്ടിയെ കണ്ടു, ജോലിയുണ്ട്, ഇഷ്ടപ്പെട്ടു. എങ്കിലും കുട്ടി എന്റെ നാട്ടിലാണ് ഒന്നന്വേഷിക്കാം എന്ന രീതിയില്‍ വന്നതാണ്. അവളുടെ വിലാസം പറഞ്ഞപ്പോള്‍ പെട്ടെന്നുതന്നെ എനിക്കവളെ മനസിലായി. ഒന്നുരണ്ട് വര്‍ഷംമുമ്പ് അവള് ഒരു പയ്യന്റെ കൂടെ ഊട്ടിയില്‍ ഒരാഴ്ച താമസിച്ചതാണ്. സംഗതി നാട്ടില്‍ പാട്ടാണ്. ആ കാര്യം പറയണോ പറയാതിരിക്കണോ എന്ന് ശങ്കിച്ചിരിക്കുമ്പോള്‍ ഒരാത്മഗതം പോലെ വിജയന് മാഷ്: വെറുതെ അന്വേഷിക്കുന്നെന്നേയുള്ളൂ. അടുത്താഴ്ച നിശ്ചയമാണ്. ജാതകത്തില്‍ ഏഴ് പൊരുത്തം.
കോളേജില്‍ പഠിക്കുന്ന കാലമാണ്. തലശ്ശേരി പങ്കജില്‍ ഞാനുമൊരു സുഹൃത്തും കമ്പിപ്പടത്തിനു കയറി. സിനിമ തുടങ്ങി. പീസുകളൊക്കെ വന്നുതുടങ്ങിയിട്ടേയുള്ളൂ. സുഹൃത്തിന്റെ ഇരിപ്പിടം ചെറുതായി ഇളകുന്നതുപോലെ. അതിന്റെ വേഗം കൂടിക്കൂടിവന്നു. ഒറ്റയ്ക്കും തെറ്റയ്ക്കും ആളുകള്‍ മാത്രമേയുള്ളൂ. ഇപ്പോള്‍ സിനിമ തുടങ്ങി ഏതാണ്ട് ഇരുപത് മിനിട്ടായിട്ടേയുള്ളൂ.
1. ചുറ്റുപാടും ബോംബുകളുടെയും നിലവിളികളുടെയും ശബ്ദം മാത്രം. ഈ കുറിപ്പ് ടൈപ്പ് ചെയ്യുന്നതുവരെ ഞാനോ എന്റെ ചെറിയ വായനക്കാരോ ഉണ്ടാകുമോ എന്നറിയില്ല. ഇപ്പോള്‍ എന്റെ മനസില്‍ ഒരു നാടകമാണ്. രാഷ്ട്രീയ സംഘട്ടനത്തില്‍ മരിച്ചുവീണ ഓരോ മനുഷ്യന്റെയും ഭാര്യമാരും അമ്മമാരും തങ്ങളുടെ സങ്കടങ്ങള്‍ പാനൂരിലെ തെരുവില്‍ ഒരു കഥാപാത്രമായി വിളിച്ചുപറയുന്നതും, ഒടുവില്‍ അരങ്ങില്‍ നിന്നും സ്നേഹത്തിന്റെ ഒരായിരം വെള്ളരിപ്രാവുകള്‍ പറക്കുന്നതും. ഒരു കലാകാരന് ഇങ്ങനെ ചില സ്വപ്നങ്ങള്‍ കാണാനേ കഴിയൂ എന്നില്ല. കനത്ത ഇച്ഛാശക്തിയോടെ പ്രവര്‍ത്തിക്കാനും കഴിയണം. എന്തോ..... എനിക്കെന്നല്ല, എന്റെ സുഹൃത്തുക്കള്‍ക്കും കലാസമിതിക്കാര്‍ക്കും അതിന് കഴിയുന്നില്ല. പലതും ഒളിപ്പിച്ചുവെക്കാനുള്ള ഉപായം കൂടിച്ചേര്‍ന്നതാണല്ലോ സാഹിത്യം. വയ്യ സുഹൃത്തേ. ഈ നാടിനെ ആകാവുന്നിടത്തോളം നെഞ്ചിലേറ്റുമ്പോഴും -മടുത്തു. എപ്പോഴാണ് ഞങ്ങളുടെ നാട്ടില്‍ ഒരു ബോധിവൃക്ഷം ഉയരുക?
എം.എന്‍ .വിജയന് മരിച്ചതിനുശേഷം ശിഷ്യരും ദത്തുപുത്രരും തുരുതുരാ എഴുതിക്കൊണ്ടിരുന്നു. ചിലര്‍ അച്ഛനാണ് വിജയന് മാഷെന്ന്, ചിലര്‍ ഗുരുവാണെന്ന്, ചിലരാകട്ടെ ദൈവമാണെന്ന്. വിജയന് മാഷ് അച്ഛനാണെന്ന് വിവരിക്കുന്ന ഒരു ലേഖനം വായിച്ചശേഷം ഞാന്‍ ശ്രീമതിയോട് പറഞ്ഞു.
ഈയിടെ ഒരു നിരോധ് വാങ്ങേണ്ട ആവശ്യം വന്നു. കണാരേട്ടന്റെ പീടികയില്‍ ചെന്ന് അല്പമൊരു ലജ്ജയോടെ കാര്യമവതരിപ്പിച്ചു. പീടികയ്ക്ക് മുന്നില്‍ രണ്ട് ബെഞ്ചിലായി കുപ്പായമില്ലാത്ത കഥാപാത്രങ്ങളുണ്ടാകും. എന്റെ നിരോധ് വിഷയം ഊക്കനൊരു ചര്‍ച്ചയ്ക്ക് വഴിമരുന്നായി.
ആകാശവാണിയില്‍ ചിത്രീകരണം കേട്ടെന്ന് ആശാരി നാണുവേട്ടന് . ആശാരി നാണുവേട്ടനായിരുന്നു പണ്ടെന്നെ കളരി പഠിപ്പിച്ചിരുന്നത്.
ഞാനിപ്പോള്‍ ബാംഗ്ലൂരിലെ നിംഹാന്‍സ് ചിത്തരോഗാശുപത്രിയിലാണ്. രോഗമെന്തെന്നറിയില്ല. കണ്ണൂര്‍ ആശുപത്രിയില്‍ ഡോ.ശിവരാമകൃഷ്ണന്റെയടുത്ത് ഒന്നു വയലന്റായതേ ഭ്രാന്താണെന്നു തോന്നിക്കുന്നതായുള്ളൂ. അതാണെങ്കില്‍ മന:പൂര്‍വമായിരുന്നു. You are too brilliant എന്നു പറഞ്ഞ് അയാളെന്നെ ഡിസ്ചാര്‍ജ് ചെയ്തു.
മകനെ ഒരു വലിയ ആളാക്കണമെന്നുണ്ടായിരുന്നു. എന്‍ജിനീയറോ ഡോക്ടറോ. പഠിക്കും. ശ്രീമതിക്കായിരുന്നു കൂടുതല്‍ ആഗ്രഹം. പക്ഷെ അവനിപ്പോള്‍ ഏതുസമയവും ചിത്രം വരയാണ്. സ്വന്തമായി ഒരു നാടകം അഭിനയിക്കുന്നു. വീട്ടിലുള്ള പല സാധനങ്ങളും ശില്പങ്ങളാക്കുന്നു. ശ്രീമതിയും ഞാനും ഇരുന്നു പുകഞ്ഞു. ഒടുവില്‍ അവള്
മദ്യപിച്ചു വണ്ടിയോടിച്ചതിന് പാനൂര്‍ എസ്.ഐ. പിടിച്ചു. സ്റ്റേഷന്റെ ഒരു ഭാഗത്ത് ഒരു കൊലപാതകിയെപ്പോലെ നില്‍ക്കുകയാണ് ഞാന്‍ . ഒരു ഗ്രില്‍സിനപ്പുറം ലോക്കപ്പാണ്. ലോക്കപ്പില്‍ നാലു പോലീസുകാര്‍ ഒരാളെ ക്രൂരമായി മര്‍ദിക്കുന്നു. അടിയേറ്റ് പുളയുന്ന അടിവസ്ത്രം മാത്രമിട്ട കറുത്ത ആള്‍രൂപം നിഴല്‍പ്പാടുപോലെ എനിക്കു കാണാം. രംഗമാസ്വദിക്കുന്ന എസ്.ഐ. ക്രൂരമായി ചിരിച്ച് എന്നോട്: മാഷാണല്ലേ? നിന്റെ പണി തെറിപ്പിക്കും.
ബോംബെയില്‍ കമ്പനിയില്‍ ജോലിയാണ്.