കോളേജില്‍ പഠിക്കുന്ന കാലമാണ്. തലശ്ശേരി പങ്കജില്‍ ഞാനുമൊരു സുഹൃത്തും കമ്പിപ്പടത്തിനു കയറി. സിനിമ തുടങ്ങി. പീസുകളൊക്കെ വന്നുതുടങ്ങിയിട്ടേയുള്ളൂ. സുഹൃത്തിന്റെ ഇരിപ്പിടം ചെറുതായി ഇളകുന്നതുപോലെ. അതിന്റെ വേഗം കൂടിക്കൂടിവന്നു. ഒറ്റയ്ക്കും തെറ്റയ്ക്കും ആളുകള്‍ മാത്രമേയുള്ളൂ. ഇപ്പോള്‍ സിനിമ തുടങ്ങി ഏതാണ്ട് ഇരുപത് മിനിട്ടായിട്ടേയുള്ളൂ.പൊടുന്നനെ സുഹൃത്ത് ഗൗരവത്തില്‍: ഇതൊക്കെ അശ്ലീല ചിത്രങ്ങളാണ്. നമ്മളെ വഴിപിഴപ്പിക്കും. ഇതൊക്കെ റെയ്ഡ് ചെയ്ത് നിരോധിക്കണം. നമുക്ക് പോകാം.
തകര്‍പ്പന്‍ രംഗങ്ങള്‍ വരാനിരിക്കുന്നതേയുള്ളൂവെങ്കിലും അവനെന്നെ വിട്ടില്ല. എത്ര പെട്ടെന്നാണ് ജഗദീശ്വരാ ഒരാള്‍ക്ക് മാനസാന്തരം വരുന്നത്?

No comments:
Post a Comment