
അങ്ങനെയാണ് ഒരു ശത്രുസംഹാരപൂജ നടത്താന്‍ തീരുമാനിച്ചത് (ഇങ്ങനെയൊക്കെയാണല്ലോ കഥ തുടങ്ങുക). ചുറ്റുപാടും ശത്രുക്കള്‍, പിന്നില്‍ നിന്നുള്ള കുത്തുകള്‍. സഹികെട്ടാണ് ഈ ബ്ലോഗ് തുടങ്ങിയത്. ഇതിലും ശത്രുക്കളുടെ വൈറസുകളുണ്ട്. ഇനിയും സഹിച്ചുനിന്നുകൂടാ. ഒരു ശത്രുസംഹാരപൂജ തന്നെ. ഞാന്‍ ആത്മസുഹൃത്തും എഴുത്തുകാരനുമായ എളിമപുരത്തെയും കൂട്ടി കുഞ്ഞിരാമപ്പണിക്കരെ കണ്ടു. വേണ്ട സാധനങ്ങളൊക്കെ വാങ്ങി.
പൂജ തുടങ്ങുമ്പോള്‍ ഞാന്‍ പണിക്കരോടു ചെവിയില്‍ പറഞ്ഞു: പൂജ ഫലിക്കുമോ. ശത്രുവിന് എന്തുസംഭവിക്കും? വെത്തിലയില്‍ ചുണ്ണാമ്പ് തേക്കുന്നതിനിടയില്‍ അങ്ങേയറ്റത്തെ ലാഘവത്തില്‍ പണിക്കര്‍: തല പിളരും. ചാമ്പലാകും.
വീണ്ടും ഞാന്‍ : ശത്രുവിന്റെ തല പിളരലിന് ഒരുപാടു സമയമെടുക്കുമോ?
എന്നെ ഒന്ന് അമര്‍ത്തിനോക്കി പണിക്കര്‍: പൂജ കഴിയുമ്പോഴേക്കും ഫലിക്കും.
പൂജ കഴിഞ്ഞു .
എന്റെ പണം നഷ്ടപ്പെട്ടതുപോലെ.
പണം കൊടുക്കുമ്പോള്‍ പണിക്കരോടു മന്ത്രിച്ചു: പൂജ ഫലിച്ചില്ല. എളിമപുരം അതാ ഒന്നും സംഭവിക്കാതെ.....
പണിക്കര്‍ ഒന്നും പറയാതെ ഭാണ്ഡവുമെടുത്തു പോയി. അപ്പോള്‍ എന്റെ തലയ്ക്കു ചെറിയൊരു കടച്ചില്. അത് കൂടിക്കൂടി വന്നു. ഈര്ച്ചവാള് കൊണ്ട് തല ഈര്‍ന്നുപിളര്‍ക്കുന്നതു പോലെ.....
"ഈശ്വരാ.....വെള്ളം.....വെള്ളം....."
എളിമപുരം വെള്ളത്തിനായോടി.

kollam.. ithu Mithunam cinemayil ninnu copy adichathaanalle... :)
ReplyDeleteshatrukkal ... amukku munnil thaneundo mashe
ReplyDelete