Friday, December 31, 2010

ഹാപ്പി ന്യൂ ഇയര്‍

ബാറില്‍ നിന്നും വേശ്യാലയത്തിലേക്ക് നടക്കാനുള്ള ദൂരമേ ഉണ്ടായിരുന്നുള്ളൂ. പല തവണ അറച്ചുനിന്നതാണ്. രണ്ടു പെഗ്ഗിന്റെ ഊര്‍ജ്ജത്തില്‍ അങ്ങോട്ട്‌ കയറി.
ഇളം നീലക്കുടവെളിച്ചത്തിനു കീഴില്‍ പത്തോളം സുന്ദരികളെ കണ്ടിട്ട് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും മുപ്പതു രൂപ കൊടുക്കണം. മായികമായ വെളിച്ചം.
ഇളം കറുപ്പുള്ള മൂക്കുത്തിയിട്ട ഒരു സുന്ദരിയെ തിരഞ്ഞെടുത്തു. മുറി പൂട്ടി. രണ്ടു ഗര്‍ഭനിരോധന ഉറകള്‍ എടുക്കുന്നതിനിടയില്‍ അവള്‍ ചോദിച്ചു:"കല്യാണം കഴിഞ്ഞതാണോ?".
വേണമെങ്കില്‍ ഇല്ലെന്നു പറയാം."ഒരു മോളുണ്ട്‌", ഞാന്‍ സത്യം പറഞ്ഞു.
അവള്‍ ചിരിച്ചു.
അയാള്‍ അവളുടെ ശരീരത്തിലേക്ക് കമഴ്ന്നു. ഇരുപതു മിനുട്ടാണ്‌ അനുവദിച്ച സമയം. ഒന്നും തോന്നുന്നില്ല. കടലില്‍ കുളിക്കാനിറങ്ങിയ കുഞ്ഞിനെപ്പോലെ അയാള്‍ കൈകാലിട്ടടിച്ചു. പ്രശ്നം മനസ്സിലായി.
അയാള്‍ ഗര്‍ഭനിരോധന ഉറകള്‍ ഊരുന്നതിനിടയില്‍,"എല്ലാം മറന്നു രണ്ടു ശരീരങ്ങള്‍ ഒരുമിക്കുന്നതിനിടയില്‍ ഈ ഉറ ആവശ്യമില്ല. നമ്മള്‍ രണ്ടു നദികളാണ്"
അപ്പോള്‍ അവള്‍ ഒച്ചയില്ലാതെ ചിരിച്ചു.
അയാളുടെ കവിളില്‍ വിരലുകള്‍ അമര്തിക്കൊണ്ട്,"ഇറ്റീസ് ഫോര്‍ യുവര്‍ സേഫ്റ്റി. എനിക്ക് വേണ്ടിയല്ല. അയാം എ പ്രോസ്ടിട്യൂട്ട്ട്. മോളില്ലേ വീട്ടില്‍? ഭാര്യയുമില്ലേ?"
അയാള്‍ ഒന്നും പറഞ്ഞില്ല. ഉള്‍ക്കിടിലത്തോടെ ഡ്രസ്സ്‌ ധരിച്ച് ഒരു സിഗരെറ്റിനു തീ കൊളുത്തി.
അടുത്ത കസ്ടമറിനു വേണ്ടി വേഷമിടുന്നതിനിടയില്‍ അവള്‍ മന്ത്രിച്ചു.
"ഹാപ്പി ന്യൂ ഇയര്‍". അപ്പോള്‍ അവളുടെ മുക്കുത്തിയില്‍ നിന്നും പ്രകാശം ചൊരിയുന്നുണ്ടായിരുന്നു.

5 comments:

  1. ഹാപ്പി ന്യൂ ഇയര്‍ ടു ഓള്‍.

    ReplyDelete
  2. പ്രകാശ്‌ മിനി കഥ കൊള്ളാം ...പുതുവത്സരാശംസകള്‍...!!

    ReplyDelete
  3. മാഷ്‌, ബ്ലോഗില്‍ തിരിച്ചു വന്നോ? അടുത്തിട്ട പോസ്റ്റുകള്‍ ഒന്നും കണ്ടിട്ടുണ്ടായിരുന്നില്ല..

    ReplyDelete
  4. എന്നെ ഓര്‍മ്മയുണ്ടോ ആവോ? പ്രകാശം പരത്തുന്ന ഗണിക അഥവാ ഹാപ്പി ന്യൂ ഇയര്‍ ഇഷ്ടമായി ,,ചോക്ക് പോടീ കണ്ടപോളാണ് ആളെ ഓര്‍ത്തത്‌ ..rajeev gandhi ki jai......venugopalan

    ReplyDelete