Sunday, November 21, 2010

രാഷ്ട്രീയം

ബാര്‍ബര്‍ ബാലേട്ടന്റെ നിറം ചുവപ്പാണ്.
ബാലേട്ടന്‍ പലപ്പോഴായി അത് പറയാറുണ്ട്. കഴിഞ്ഞ ഭരണത്തില്‍ ഒരു ദിവസം എന്റെ മുടി മുറിക്കുന്നതിനിടയില്‍ കറന്റ് പോയി. ബാലേട്ടന്‍ ക്രുദ്ധനായി:"ഇവറ്റകള്‍ക്ക് ഭരിക്കാന്‍ അറിയാവ്വോ? വെള്ളമുണ്ടോ...? വെളിച്ചമുണ്ടോ..? ഇതുപോലെ നാറിയ ഭരണം കേരളം കണ്ടിട്ടില്ല..."
കടയ്ക്കു പുറത്തുള്ള കോണ്‍ഗ്രസുകാരെ ചൂണ്ടിതന്നെയാണ് ബാലേട്ടെന്‍ ചീത്ത പറഞ്ഞത്.
ഭരണം മാറി.
ഇടതു പക്ഷത്തിന്റെ തിരിച്ചു വരവ്.
ഈയടുത്ത് എന്റെ താടി ബുള്‍ഗാന്‍ ആക്കുന്നതിനിടയില്‍ കറന്റ് പോയി. തപ്പിപിടിച്ച് ഒരു മെഴുകുതിരി കത്തിക്കുന്നതിനിടയില്‍ ശാന്തനായി ബാലേട്ടന്‍:"വയറെവിടെയോ ടച്ച്‌ ആയിട്ടുണ്ട്"

4 comments:

  1. വയറെവിടെയോ ടച്ചായിട്ടുണ്ട്. മുറുക്കി ഉടുത്ത മുണ്ടില്‍തന്ന്യാവും.. കസേരയില്‍ എടതായാലും വലതായാലും.

    ReplyDelete
  2. കാര്‍ന്നോരെ അഭിപ്രായം തന്നെ!
    കസേരയില്‍ ഇടതിലായാലും വലതിലായും!
    അല്ലാതെ കഥയിലെ വേര്‍ഷന്‍ മാത്രല്ല ;)

    എന്നിരുന്നാലും കഥ നന്നായി എന്ന് പറയട്ടെ, ആശംസകള്‍!

    ReplyDelete
  3. നന്ദി കാര്‍ന്നോര്‍
    നിശാസുരഭി.....

    ReplyDelete